disabled

മഞ്ചേരി: നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന പരിപാടി ചെയർപേഴ്സൺ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിലെ ഒമ്പത് പേർക്കാണ് വാഹനം നൽകിയത്. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മുൻ വർഷങ്ങളിലും അപേക്ഷ സ്വീകരിച്ച് വാഹനം നൽകിയിരുന്നു. ഇതിന് പുറമെ ഒരാൾക്ക് ഇലക്ട്രിക് വീൽചെയറും കൈമാറി.