
വളാഞ്ചേരി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുപതുകാരിയുടെ ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് ഇടപ്പെട്ട ബസ്സ് ജീവനക്കാരെയും യാത്രക്കാരെയും വലിയകുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. പെൺകുട്ടിക്ക് ചികിത്സ നൽകിയ വലിയകുന്ന് മെഡികെയറിൽ നടന്ന ചടങ്ങിൽ വാളയാർ ബസ്സ് ജീവനക്കാരായ പി.സന്ദീപ്, ടി.നവാസ്, യാത്രക്കാരായ പി.ശിവപ്രസാദ്, ഡോ.നദാ ഹാരിസ് എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. ചടങ്ങിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസയേഷൻ വളാഞ്ചേരി മേഖല ജോ.സെക്രട്ടറി ടി.പി.അബ്ദുൾ താഹിർ, വ്യാപാരി വ്യവസായി ഏകോപന സമിതി വലിയകുന്ന് യൂണിറ്റ് പ്രസിഡന്റ് മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ തുടങ്ങിയവർ പങ്കെടുത്തു.