board

വളാഞ്ചേരി: നഗരസഭ ന്യൂതന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്റിൽ തത്സമയ ബസ് ഇൻഫോർമേഷൻ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരിയിൽ നിന്നും പുറപ്പെടുന്നതും വളാഞ്ചേരി വഴി കടന്നു പോകുന്നതുമായ മുഴുവൻ ബസ്സുകളുടെയും സമയ വിവരങ്ങൾ,ബസ് യാത്ര തുടങ്ങുന്ന സമയം, സ്റ്റോപ്പിൽ എത്തിചേരുന്ന സമയം, ബസ്സുകളുടെ ഓട്ടം എന്നിവയാണ് ഡിജിറ്റൽ ബോർഡ് വഴി അറിയാനാവുക. ജി.പി.ആർ.സിന്റെയും ആധുനിക സോഫ്റ്റ് വെയറിന്റെയും സഹായത്തോടുകൂടിയാണ് ഡിജിറ്റൽ ബോർഡുകൾ പ്രവർത്തിക്കുന്നത്.