haritham

വളാഞ്ചേരി: മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായും ഹരിത ചട്ടം പാലിക്കുന്നതിനെ സംബന്ധിച്ചും വളാഞ്ചേരി നഗരസഭ ശില്പശാല സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലുള്ള ഘടക സ്ഥാപനങ്ങളിൽ ഹരിത ചട്ടം സംബന്ധിച്ച് പരിശോധന നടത്തിയതിൽ എ ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങൾക്ക് ഉള്ള സർറ്റിഫിക്കറ്റ് വിതരണം നടന്നു. നഗരസഭ സെക്രട്ടി എച്ച്.സീന സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി.അച്ചുതൻ, അസ്ലം പാലാറ, കെ.വി.കെ മുഹമ്മദ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.