shilpashala

പെരിന്തൽമണ്ണ: ജില്ലയിൽ ജല ജന്യരോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർമ പദ്ധതികൾ ആവിഷ്‌കരിക്കുകയും ആരോഗ്യപ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട് എന്നിവർ സംസാരിച്ചു.