chatti

പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു. 266000 രൂപ ചെലവഴിച്ച് ഏകദേശം 150 കർഷകർക്ക് 10 എണ്ണം വീതം ചട്ടിയും ആവശ്യമായ മണ്ണും തെയ്യും വളവും അടക്കമാണ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി.സുകുമാരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വിജയലക്ഷ്മി, ഫസീല മാജിദ്, കൃഷി ഓഫീസർ ഐശ്വര്യമോഹൻ, കൃഷി അസിസ്റ്റന്റ് ദീപ, വിവിധ വാർഡുകളിലെ കൃഷിക്കാർ എന്നിവർ പങ്കെടുത്തു.