ring-best

പെരിന്തൽമണ്ണ: ജൈവ വളമാക്കുന്നതിന് സഹായകരമാകുന്ന റിംഗ് കമ്പോസ്റ്റ് പുലാമന്തോൾ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ നിർവഹിച്ചു. കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. സാവിത്രി, കെ മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, ലില്ലി കുട്ടി, കെ.ഹസീന, ടി.മുഹമ്മദ് കുട്ടി, എൻ.പി.റാബിയ, ടി.സിനിജ, കെ.ടി. ബദരിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.ബിനു രാജ് തുടങ്ങിയവർ സംബന്ധിച്ചു.
300 കുടുംബങ്ങൾക്കാണ് ഈ വർഷം റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്.