
മലപ്പുറം: 39 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക നൽകാതെ പെൻഷൻകാരെ വഞ്ചിച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻകാർ കളക്ടറേറ്റിന് മുന്നിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. രാമചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.പി. കൃഷ്ണൻ, കെ. നന്ദനൻ, നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനൻ, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ. ഗഫൂർ, സനാവുള്ള, ചന്ദ്രിക എന്നിവർ സംസാരിച്ചു.