ggggg

മലപ്പുറം: ജില്ലയിലെ മനുഷ്യ,​ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാനും ക്രമീകരണങ്ങൾ ചർച്ച ചെയ്യാനുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജില്ലയിലെ മനുഷ്യ,​ വന്യജീവി സംഘർഷം തടയാൻ വനംവകുപ്പ് ജനങ്ങളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് എ.പി അനിൽകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അക്രമത്തിനിരയായവരെ വനം വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥ ഒഴിവാക്കണം. വന്യമൃഗ ശല്യം മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാനായി നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയും അനുവദിച്ചതായി നിലമ്പൂർ സൗത്ത്, നോർത്ത് ഡി.എഫ്.ഒമാർ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. തുകയുടെ വിതരണം തുടങ്ങിയിട്ടുണ്ട്. വിതരണം പൂർത്തിയാകുന്നതോടെ നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കെല്ലാം നഷ്ടപരിഹാര തുക ലഭിക്കുമെന്നും ഇവർ അറിയിച്ചു. അനന്തരാവകാശ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാൻ തടസ്സമാവുന്നതായും ഇതൊഴിവാക്കണമെന്നും ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.

പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.പി അനിൽകുമാർ എം.എൽ.എ, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ്വ തൃപാദി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി. കാർത്തിക് (നിലമ്പൂർ നോർത്ത്), ജി. ധനിക് ലാൽ (നിലമ്പൂർ സൗത്ത്), മലയോര മേഖലയിലെ തദ്ദേശ വകുപ്പ് അദ്ധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

വിപുലമായ മുന്നൊരുക്കം

വനമേഖലയിലും ചേർന്നുള്ള റോഡരികിലും മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ മനുഷ്യ,​ വന്യജീവി സംഘർഷങ്ങൾ തടയാൻ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണം വേണം

ജില്ലാ കളക്ടർ