protest

വണ്ടൂർ: ക്ഷമാശ്വാസ കുടിശിക നൽകാതെ പെൻഷൻകാരെ വഞ്ചിച്ച സർക്കാർ ഉത്തരവിനെതിരെയും പെൻഷൻകാരുടെ ആനുകൂല്യം തടഞ്ഞു വെച്ച സർക്കാരിനെതിരെയും പ്രതിഷേധവുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വണ്ടൂർ നിയോജകമണ്ഡലം കമ്മിറ്റി.
ട്രഷറിക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഡി.എ.അനുവദിച്ച വിവാദ ഉത്തരവിന്റെ കോപ്പി കത്തിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി വിനയദാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി.കെ.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.മെഹബൂബ് , കെ.പി.വിജയകുമാർ, കെ.ടി. അലവിക്കുട്ടി, പി.പി.ചാക്കോ, പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.