road

പെരിന്തൽമണ്ണ: 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തിന്റെയും മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്റർലോക്ക് ചെയ്തു നവീകരിച്ച പുളിക്കൽപറമ്പ് പാലക്കത്തടം റോഡ് ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം നിർവഹിച്ചു. ചടങ്ങിൽ മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗർ അലി, വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, ആലങ്ങാടൻ ജമാൽ, കെ.പി.ഹംസ, വി.പി.കബീർ, അഹമ്മദ് അബ്ദുള്ള, പൂവത്തുംപറമ്പിൽ ഷിഹാബുദീൻ, കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.