
പെരിന്തൽമണ്ണ: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുഴക്കാട്ടിരി, കടുങ്ങപുരം, പടപ്പറമ്പ്, രാമപുരം ഭാഗങ്ങളിലുള്ള വ്യാപാരി വ്യവസായി ഭാരവാഹികൾക്കും ക്ലബ്ബ് ഭാരവാഹികൾക്കും പകർച്ച വ്യാധി നിയന്ത്രണ അവലോകനം നടത്തി. ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ ഹെൽത്ത് കാർഡ് പരിശോധന നടത്തേണ്ടതാണ്. അംഗീകൃത ലാബുകളിൽ നിന്നും കുടിവെള്ള പരിശോധന നടത്തിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ. ഇബ്രാഹിം ഷിബിൽ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ. മൂസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ ഉദ്ഘാടനവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.സുനിൽകുമാർ വിശദീകരണവും നടത്തി.