
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട് ശ്രീ മീൻ കുളത്തി കാവ് ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ചടങ്ങ് നടക്കും. കല്ലടിക്കോട് മലവാരം 18 സേവാ മൂർത്തികളെ പഠിച്ച് സേവിച്ച് അഘോരമൂർത്തി ഭാവത്തിലാണ് ശ്രീ മീൻകുളത്തിക്കാവിൽ മൂത്താരെ പ്രതിഷ്ഠിക്കുന്നത്. പുലർച്ചെ അഞ്ച് മണി മുതൽ ശനിയാഴ്ച പുലർച്ചെ നാലുമണി വരെ കരിയിലെ കരിവീരൻമാർ ഗംഭീര മേളത്തോടെ മേളപ്രമാണിമാർ തമ്പോല വാദ്യം പൂക്കാവടികൾ വേല വരവുകൾ തുടങ്ങി വിവിധ കലാരൂപങ്ങളും പ്രതിഷ്ഠാചടങ്ങിനോട് അനുബന്ധിച്ച് നടക്കും.