nombuthura

എടക്കര: യാത്രക്കാർക്ക് നോമ്പു തുറക്കാനുള്ള സൗകര്യമൊരുക്കി ആശ്വാസകരമാക്കുകയാണ് എസ്.കെ.എസ്.എസ്.എഫിന്റെ ഇഫ്താർ ടെന്റ്. കുപ്പി വെള്ളവും, കാരക്കയും, ഫ്രൂട്സുകളും, എണ്ണക്കടികളും അടങ്ങിയ കിറ്റാണ് യാത്രക്കാർക്ക് നൽകുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്ന് റംസനിലെ മുഴുവൻ ദിവസവും സംസ്ഥാന ദേശീയ പായോരങ്ങളിലെ പ്രധാനയിടങ്ങളിൽ വിഖായ പ്രവർത്തകരെ കാണാം. സംസ്ഥാനത്ത് ഉടനീളം നൂറുകണക്കിന് ടെന്റുകളാണുള്ളത്. പരിപാടി ഇസ്ഹാഖ് ഫൈസി ചാമപറമ്പ് ഉദ്ഘാടനം ചെയ്തു. ഷെമീർ ഫൈസി, നിസാം കേട്ടുങ്ങൽ, നൗഷാദ് നാണി, ഹംസ ഫൈസി, റാഷിദ്, സൽമാൻ മുണ്ട, റഊഫ്, സൽമാൻ, അൽത്താഫ് ഫൈസൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.