rakshavritham

തേഞ്ഞിപ്പലം: പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി അരുംകൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ, എഫ് യുഇഒയുടെ ആഹ്വാന പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ. ഇടത് സംഘടനകളുടയും എസ്എഫ്.ഐയുടെയും അക്രമ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിന്റെ ആവശ്യകത സർവകലാശാലാ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി 'രക്ഷാവൃത്തം' എന്ന പേരിൽ സർവകലാശാലകളെ നശിപ്പിക്കുന്ന ശക്തികൾക്കെതിരായി സമരം നടത്തി. സിയുഎസ്ഒ പ്രസിഡന്റ് ദാമോദരൻ, ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രവീൺ കുമാർ, ഫെഡറേഷൻ വൈസ് പ്രസിഡന്റ് മനോജ്, സിയുഎസ്ഒ ജനറൽ സെക്രട്ടറി കെ.ഒ.സ്വപ്ന എന്നിവർ സംസാരിച്ചു.