പരപ്പനങ്ങാടി :സി.എ.എ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി . മണ്ഡലം പ്രസിഡന്റ് വി.പി. ഖാദർ , കോൺഗ്രസ് നേതാക്കളായ സി. ബാലഗോപാലൻ, കെ.ഗംഗാധരൻ, ടി.വി. സുചിത്രൻ, എം. അനീഷ്‌കുമാർ, ഒ.രാമകൃഷ്ണൻ, ടി.വി. മോഹൻദാസ് , സി.പി. മുജീബ്, കെ.അബ്ദുൾ ഗഫൂർ, വി ഉമേഷ് , നന്ദകുമാർ, രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി .പ്രവർത്തകർ പയനിങ്ങൽ ജംഗ്ഷനിൽ പൗരത്വ ബിൽ കത്തിച്ചു .