വണ്ടൂർ: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പോരൂർ എരഞ്ഞിക്കുന്നിൽ വനിതാ തൊഴിൽ സംരംഭക കേന്ദ്രം ആരംഭിക്കുന്നു. കേന്ദ്രത്തിന്റെ കുറ്റിയടിക്കൽ കർമ്മം ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ നിർവഹിച്ചു. എരഞ്ഞികുന്നിലെ എസ്.സി വനിതാ എസ്റ്റേറ്റിലാണ് എസ്.സി. വനിതകൾക്കായി തൊഴിൽ സംരംഭക കേന്ദ്രമൊരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ 10 ലക്ഷം ചെലവിൽ കെട്ടിടത്തിന്റെ പ്രാഥമിക പ്രവൃത്തികളാണ് നടത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി.ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു .
പഞ്ചായത്ത് അംഗങ്ങളായ ടി. സഫാ റംസി , കെ.കെ.ചന്ദ്രാദേവി, സി.ഡി.എസ്.പ്രസിഡന്റ് കെ.കൃഷ്ണ ജ്യോതി എന്നിവർ പങ്കെടുത്തു.