വണ്ടൂർ: പൗരത്വനിയമം നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ വണ്ടൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂർ ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണവും നടത്തി. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എം. രാജശ്രീ അദ്ധ്യക്ഷത വഹിച്ചു.
എം. കൃഷ്ണൻകുട്ടി, വി. രവീന്ദ്രൻ, പി.വി. സജിത്ത് , ടി. ബിജു, കെ രജീഷ്, ഇ. ബിനേഷ്, പി. ഷജീഷ് , പി.വി. ബാബു എന്നിവർ നേതൃത്വം നൽകി.