താനൂർ : പൗരത്വ നിയമത്തിനെതിരെ താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ മുതൽ തലക്കടത്തൂർ വരെ ഫ്രീഡം മാർച്ച് നടത്തി. പൗരത്വ സമരത്തോട് ആത്മാർത്ഥയുണ്ടെങ്കിൽ കേരളത്തിൽ പൗരത്വ വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അദ്ധ്യക്ഷനായി. ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, വി.കെ ജലീൽ, സെയ്തലവി തൊട്ടിയിൽ, വൈ. സൽമാൻ, ടി. ജംഷീറലി, യാഫിക് പൊന്മുണ്ടം, തസ്രീഫ് പൊന്മുണ്ടം, കെ.എൻ. ഹകീം തങ്ങൾ, ജാഫർ ചാഞ്ചേരി, ഉനൈസ് ഒഴൂർ, ഇസ്മായിൽ അയ്യായ, നിസാം താനൂർ, യൂസഫ് കല്ലേരി, റഹീം, കെ. സലാം, യൂനുസ് ഇരിങ്ങാവൂർ, ആഷിക് തലക്കടത്തൂർ എന്നിവർ സംസാരിച്ചു