 
പെരിന്തൽമണ്ണ: ഐ.എസ്.എസ് സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ സാന്ത്വന
പരിചരണത്തിനായി നടത്തിയ ധനസമാഹരണത്തിൽ ലഭിച്ച തുക പാലിയേറ്റീവിന് കൈമാറി. സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ തുക മാനേജ്‌മെന്റ് പ്രതിനിധികളായ കല്ലിങ്ങൽ മുഹമ്മദലി, എം. അബ്ദുറഹ്മാൻ, സി.എം.മുസ്തഫ, സ്‌കൂൾ പ്രിൻസിപ്പൽ എം. റസിയ എന്നിവർ പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ ഡോ. നിലാർ മുഹമ്മദിന് കൈമാറി. പാലിയേറ്റിവ് ഭാരവാഹികളായ എ.വി. മുസ്തഫ, പി.വി. സെയ്തലവി, കുറ്റീരി മാനുപ്പ എന്നിവർ സംസാരിച്ചു.