പെരിന്തൽമണ്ണ: നഗരസഭ ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടറുകൾ വിതരണം ചെയ്തു. 11 ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയിൽ 11പേർ ഗുണഭോക്താക്കളായി. നഗരസഭ ഓഫീസ് പരിസരത്ത് ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. നസീറ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, നെച്ചിയിൽ മൻസൂർ, ഐ.സി. ഡി.എസ് സൂപ്പർവൈസർ സൈനബ, കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ , മുനിസിപ്പൽ എൻജിനീയർ കെ.നിഷാന്ത്, നഗരസഭ സെക്രട്ടറി ജി.മിത്രൻ പ്രസംഗിച്ചു.