d
നോമ്പിന് പാതയോര ഭക്ഷണവുമായി എസ് വൈ എസ്.

കാളികാവ് : നോമ്പ് നോറ്റ് വഴിയിൽ കുടുങ്ങുന്നവർക്ക് ഭക്ഷണപ്പൊതിയുമായി പാതയോരത്ത് ഇഫ്താർ ടെന്റൊരുക്കി കാളികാവ് മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള വിഖായ.
കാളികാവ് ജംഗ്ഷനിൽ ഒരുക്കിയ സംവിധാനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിഖായ സമിതി അംഗം റഷീദ് ഫൈസി, ജില്ലാ സെക്രട്ടറി പി. നസ്‌‌റുള്ള, മേഖലാ ഭാരവാഹികളായ റബീഹ് ഫൈസി, റിയാസ് ഫൈസി, സിദ്ദിഖ് ഫൈസി, ഷബീർ ഫൈസി, കെ.പി.എസ്. തങ്ങൾ, വാജിദ് ഫൈസി, നജ്മുദ്ദീൻ പൂങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി.