
വേങ്ങര: പൊതുജനങ്ങളെ ദുരിതത്തിലാക്കിയും ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയും സർക്കാർ നടപ്പാക്കുന്ന ടെംപ്ലേറ്റ് സംവിധാനം പിൻവലിക്കുക, ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക, പ്രമാണങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്ത് തൊഴിലാളികൾ പണിമുടക്കും ധർണയും നടത്തി. വേങ്ങര സബ് രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടന്ന ധർണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഖയ്യും ഹാജി, എം.ഖമറുദ്ദീൻ, കെ.വി.സമീർ, എ.രവീന്ദ്രൻ സംസാരിച്ചു. പി.പി.രജനി, കെ.ടി.നസീർ, പി.പി.ഉവൈസ് , എ.ടി.സമാൻ, എം.മോഹൻദാസ്, കെ.ടി. ഇന്ദിര നേതൃത്വം നൽകി.