
നിലമ്പൂർ: പട്ടിക ജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായം ലഭിക്കാത്തതിൽ നിലമ്പൂരിൽ എം.എൽ.എ ഓഫീസിനു മുന്നിൽ പ്രതിഷേധം. ആദിവാസി ഐക്യവേദിയും പട്ടികജാതി സാംസ്‌കാരിക സമിതിയും സംയുക്തമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ദളിത് സമുദായ മുന്നണി പ്രസിഡന്റ് സുധീഷ് പോത്തുകൽ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി സംസ്‌കാരിക സമിതി പ്രസിഡന്റ് അനീഷ് നിലമ്പൂർ സംസാരിച്ചു. കോരൻ കോഴിക്കോട്, സുമേഷ്, ഉണ്ണികൃഷ്ണൻതുടങ്ങിയവർ സംസാരിച്ചു. നിലമ്പൂർ ബസ്സ് സ്റ്റാന്റ ്പരിസരത്ത് നിന്നും പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്. നിലമ്പൂർ പൊലീസും സ്ഥലത്തുണ്ടായിരുന്നു.