
വണ്ടൂർ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു വണ്ടൂർ പഞ്ചായത്തിലെ പഴയവാണിയമ്പലം-ചേരിങ്ങപൊയിൽ റോഡ് റീ ടാറിംഗ് പ്രവൃത്തി നടത്തി ഗതാഗതയോഗ്യമാക്കി . ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ റീട്ടാറിംഗ് നടത്തിയ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 അര ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. ചടങ്ങിൽ
വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പട്ടിക്കാടൻ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.പി.സൽമാൻ, വി.അബ്ദുൾ ഖാദർ, പി.പ്രദീപ്, പി.പി.രാജൻ, പി.ജംഷീർ, കെ.ജംഷീർ, എം.കെ.രാജു, പി.നസീബ് തുടങ്ങിയവർ പങ്കെടുത്തു.