
വണ്ടൂർ: പോരൂർ ചെറുകോട് ടൗൺ ടീം ആർട്സ് ആൻഡ് സ്‌പോട്സ് ക്ലബ് വർഷംതോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം നടന്നു. ക്ലബ്ബ് മെമ്പർമാരും രക്ഷാധികാരികളും ക്ലബ്ബുമായി സഹകരിക്കുന്ന വ്യാപാരി സുഹൃത്തുക്കളും നാട്ടുകാരും സാമൂഹിക,രാഷ്ട്രീയരംഗത്തെ, പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്‌ക, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ശിവശങ്കരൻ, തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ആസിഫ് പൊറ്റയിൽ, ജനറൽ സെക്രട്ടറി റബീസ്, ക്ലബ്ബ് ഭാരവാഹികളായ ആസിഫ് മുബാറക്, റിൻഷാദ്, ഷാബിൻ,ഫായിസ് തുടങ്ങിയവർ നേതൃത്വം നൽകി.