
വണ്ടൂർ: കൂട്ടപ്പാടി മേലേക്കടവ് റോഡ് നാടിന് സമർപ്പിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നായ കൂട്ടപ്പാടി മേലേക്കടവ് റോഡാണ് നാടിന് സമർപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഇരുപത്തി നാലരലക്ഷം രൂപയാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ സി.കെ.സരേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ ബിന്ദു സത്യൻ, പി.വേലു, ബിജു കൊന്നമണ്ണ, പി.സത്യൻ, പി.സി.ജോൺസൺ, വി.ജോസുട്ടി, സണ്ണി ജേക്കബ്, സക്കീർ ഹുസൈൻ, വിഷ്ണു എന്നിവർ സംസാരിച്ചു.