
പെരിന്തൽമണ്ണ: മങ്കട ബ്ലോക്കിലെ എല്ലാ എൽ.പി, യു.പി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളം കുടിക്കാനുള്ള സൗകര്യമൊരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി 69 സ്‌കൂളുകളിലെ 729 ക്ലാസ് റൂമുകളിലേക്കുള്ള സ്റ്റീൽ വാട്ടർ കണ്ടെയ്നറിന്റെ വിതരണ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ജുവൈരിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.