s

വണ്ടൂർ: പുളിയക്കോട് കെ.ടി. കൺവെൻഷൻ സെന്ററിൽ നടന്ന വണ്ടൂർ നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.പി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. രാഹുൽ മാങ്കുട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എ എ.പി.അനിൽ കുമാർ, എം.എൽ.എ പി.കെ. ബഷീർ, യു.എ.ലത്തീഫ് എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, കളത്തിൽ കുഞ്ഞാപ്പുഹാജി, കെ.സി.കുഞ്ഞി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. അയ്യായിരത്തിലധികം പേർ കൺവെൻഷനിൽ പങ്കെടുത്തു.