sangamam

വണ്ടൂർ: വണ്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മതസംഘടന പ്രതിനിധികളും ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങ് വണ്ടൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഖാലിദ് ഉദ്ഘാടനം ചെയ്തു. പി. അസ്സൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. പി.എ.മജീദ്, വി.എ.കെ.തങ്ങൾ, അഷ്റഫ് ബാക്കവി, മുജീബ് മാസ്റ്റർ തെക്കുംപുറം, ലത്തീഫ് കുരാട്, അബ്ദുൽ കരീം വല്ലാഞ്ചിറ, ജംഷീർ സ്വലാഹി, മുരളി കാപ്പിൽ, കെ.ടി.മുഹമ്മദ് അലി, ഷാനു മാസ്റ്റർ, കെ.ഫസൽ ഹഖ്,എം.കെ.നാസർ, എം.ടി.അലി നൗഷാദ്,ടി. സംസാലി, സി.ടി.അസൈനാർ, കെ.ടി.നൂറുൽ ഹസ്സൻ, പി.ഖാലിദ്, കെ.കെ.ജിഷാദ്, എം.സുബൈർ മാസ്റ്റർ, ഹനീഫ കൂരാട്, ടി.സിറാജ്, എം.കെ.കമർ സമാൻ എന്നിവർ സംബന്ധിച്ചു.