
പെരിന്തൽമണ്ണ: അന്തരിച്ച സി.പി.എം മുൻ കോട്ടക്കൽ ലോക്കൽ കമ്മിറ്റി അംഗവും ദീർഘ കാലം എ.വി.എസ് സി.ഐ.ടി.യു ജനറൽ സെക്രട്ടറിയും സി.ഐ.ടി.യു മുൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആട്ടീരി ഹരിദാസന്റെ വിയോഗത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.
കോട്ടക്കൽ ബി.ടി.ആർ മന്ദിര പരിസരത്ത് ചേർന്ന യോഗത്തിൽ എ.വി.എസ്. സി.ഐ.ടി.യു ജനറൽ സെക്രട്ടറിഎം.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.വി.ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻമോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗംഗ.ആർ.വാരിയർ,മനോജ്,ഹരിദാസൻ,ജുനൈദ് പരവക്കൽ,ഊരങ്ങാട്ട് രവി,കെ.പത്മനാഭൻ,പി.സി.പ്രദീപ്, ടി.കബീർ,മോഹനൻ പേക്കാട്ട്,എൻ.പുഷ്പരാജൻ തുടങ്ങിയവർ അനുസ്മരണം നടത്തി. ഇ.ആർ.രാജേഷ് ചടങ്ങിന് നന്ദി പറഞ്ഞു.