
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ സ്വിമ്മിംഗ് അക്കാദമിയുടെ കീഴിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റുകളുടെ വിതരണോൽഘാടനം സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ കെ മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ, എം.ടി.എ പ്രസിഡന്റ് പി.വി ഷാഹിന, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അദ്ധ്യാപിക കെ.കെ സൈബുന്നീസ, പി.ടി.എ അംഗങ്ങളായ എ.പി പുരുഷോത്തമൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.