march

തേഞ്ഞിപ്പലം: ചാൻസലറായ ഗവർണ്ണർ പുറത്താക്കിയ കാലിക്കറ്റ് സർവ്വകലാശാലാ വൈസ് ചാൻസലർ അനധികൃതമായി സിൻഡിക്കേറ്റ് മീറ്റിംഗ് വിളിച്ചു ചേർത്ത് അധികാര ദുർവിനിയോഗം നടത്തുന്നതിനെതിരെ കാലിക്കറ്റ് സർവ്വകലാശാല സ്റ്റാഫ് ഓർഗനൈസേഷനും, സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസും സിൻഡിക്കേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വൈസ് ചാൻസലറും, സിൻഡിക്കേറ്റും ചേർന്ന് അഴിമതിയും, സ്വജന പക്ഷപാതവും, ക്രിമിനൽവൽക്കരണവും നടത്തി സർവ്വകലാശാലയുടെ അന്തസ്സ് തകർക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. മാർച്ച് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ടി.പി.ദാമോദരൻ അധ്യക്ഷത വഹിച്ചു.