
തേഞ്ഞിപ്പലം: ഉന്നത വിജയികളായ വിദ്യാർഥികൾ സർവകലാശാലയുടെ അംബാസിഡർമാരാണെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ പ്രഥമ ടോപ്പേഴ്സ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ യു.ജി./പി.ജി./പ്രൊഫഷണൽ കോഴ്സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കി 2023 വർഷത്തിൽ ഉന്നത വിജയം നേടിയ 177 പേരാണ് പുരസ്‌കാര ജേതാക്കൾ.ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ അദ്ധ്യക്ഷത വഹിച്ചു.