
ചങ്ങരംകുളം: മേഖലാ കൺവെൻഷൻ നടത്തി. എൽ.ഡി.എഫ് മൂക്കുതല മേഖലാ കൺവെൻഷൻ അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഖലിമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. പി.നന്ദകുമാർ എം.എൽ.എ, കെ.നാരായണൻ, മിസിരിയ സൈഫുദ്ദീൻ, എം.അജയഘോഷ്, ഒ.പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.