march

കാളികാവ്: പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളികാവിൽ നൈറ്റ് മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ നേതൃത്വം നൽകി. കാളികാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ.അലക്സ് ഉദ്ഘാടനം ചെയ്തു .
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷിജിമോൾ,വി.നിസാം,സെക്രട്ടറി ബിജേഷ് നേച്ചിക്കോടൻ നിയോജക മണ്ഡലം അംഗങ്ങളായ എ. പി.സിറാജ്, മുജീബ് റഹ്മാൻ, ആസിഫ്,എം.ലിജേഷ്, നവാഫ്, റഹീം മൂർക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.