
എടക്കര:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോൽസവത്തിൽ ഫുട്‌ബോൾ മൽസരത്തിൽ ജേതാക്കളായി തിരിച്ചെത്തിയ മലപ്പുറം ജില്ലാ ടീമിന് വേണ്ടി കളിച്ച നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ടീമിനെ റയിൽവേ സ്റ്റേഷനിൽ വെച്ച് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി , വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ, സ്ഥിരം സമിതി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ, റഷീദ് വാളപ്ര മെമ്പർമാരായ സി.കെ സുരേഷ്, സഹിൽ അകമ്പാടം , സോമൻ പാർളി എന്നിവർ പങ്കെടുത്തു.