
പെരിന്തൽമണ്ണ: ക്യാപ്റ്റൻ ലക്ഷ്മി സ്മാരക വനിതാ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് ശിവൻ സുധാലയം സ്വന്തം കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പി.എസ്.വിജയകുമാർ, ശിവദാസൻ മുക്കം, രാജഗോപാൽ മണ്ണേങ്കോട്, നൂർജഹാൻ, രജനി ഹരിദാസ്, അമ്മു സുന്ദരൻ, രാജേഷ് എറണാകുളം, എൻ.എസ്.ഇന്ദിരാദേവി എന്നിവർ കവിതാലാപനം നടത്തി. ചടങ്ങിൽ വായനശാലാ സെക്രട്ടറി എം.സൈഫുന്നീസ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ.അജിത ആശംസയർപ്പിച്ചു. എം.അമ്മിണി, എം.മിനി എന്നിവർ സംസാരിച്ചു. വായനശാലയുടെ പത്രാധിപത്വത്തിലുള്ള ബോധി ഒറ്റത്താൾ മാസികയുടെ പുതിയ ലക്കത്തിന്റെ പ്രകാശനവും നടന്നു.