
എടക്കര: സ്വർണ്ണക്കടത്ത് പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മൂത്തേടം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറുമായ നൗഫൽ മദാരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൂത്തേടം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വയനാട് തോൽപ്പട്ടി ചെക്ക് പോസ്റ്റിൽ 14ന് പുലർച്ചെയാണ് നൗഫൽ മദാരി 1.6 കിലോ സ്വർണവുമായി പിടിയിലായത്. വിദേശത്ത് പോകാൻ മൂന്നു മാസമായി പഞ്ചായത്തിൽ ലീവ് നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്നും ബാംഗ്ലൂർ എയപോർട്ട് വഴിയാണ് നൗഫൽ സ്വർണ്ണം കടത്തുന്നത്. പഞ്ചായത്ത് ഓഫീസ് മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം എ.അനസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.കബീർ അദ്ധ്യക്ഷനായി.