surendran


പൊന്നാനി: കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പൊന്നാനിയിൽ എൻ.ഡി.എക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ.സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുദ്രാ ലോൺ കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലാണ്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് അനുകൂലമായി ചിന്തിക്കുമെന്നും പറഞ്ഞു. ബി.ജെ.പി പെരുമ്പടപ്പ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. സുരേന്ദ്രൻ പ്രസിഡന്റ് രവി ചൂൽ പുറത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലംജനറൽ സെക്രട്ടറി അനീഷ് മൂക്കുതല,കെ.ലോഹിതാക്ഷൻ, സന്തോഷ് അയിരൂർ, മോഹൻദാസ് അയിരൂർ, അറമുഖൻ കല്ലാട്ട് എന്നിവർ പ്രസംഗിച്ചു.