forest-day

എടക്കര: ലോക വനദിനത്തോടനുബന്ധിച്ച് വാണിയമ്പുഴ എ.വി.എസ്.എസ് 'മനുഷ്യ വന്യ ജീവി സംഘർഷം, അഗ്നി പ്രതിരോധം ' എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ബോധവത്ക്കരണവും യുവവാണി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബ്, മിറക്കിൾ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ് എന്നിവർക്കുള്ള സ്‌പോർട്സ് കിറ്റ് വിതരണവും നിലമ്പൂർ നോർത്ത് എ.സി.എഫ് രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഗോപി ഇരുട്ടുകുത്തി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സജി ജോൺ ബി.എഫ്.ഒ ക്ലാസ്സുകൾ എടുത്തു. സെക്രട്ടറി ജയ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് വന സംരക്ഷണ സത്യപ്രതിജ്ഞക്ക് ശേഷം ഡെപ്യൂട്ടി റെയ്‌ഞ്ചോഫീസർ നന്ദി പറഞ്ഞു.