
വേങ്ങര:ഹെൽത്തി കേരളയുടെ ഭാഗമായി എ ആർ നഗർ, കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പും ചേർന്ന് ശുചിത്വ പരിശോധന നടത്തി. കൂൾബാറുകൾ, വഴിയോര കച്ചവടം, ഹോട്ടലുകൾ എന്നിവ പരിശോധിക്കുകയും ലൈസൻസ് , കൂടി വെള്ളം പരിശോധിച്ച റിപ്പോർട്ട് , ഹെൽത്ത് കാർഡ്, ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വൃത്തി ഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെൽത്ത് ഇൻസ്‌പെക്ടർ ദിൽഷ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ ടി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജിജിമോൾ , നിഷ എന്നിവർ പങ്കെടുത്തു.