vanitha

മഞ്ചേരി: ഭാരതീയ അഭിഭാഷക പരിഷത്ത് മലപ്പുറം ജില്ല അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. സേവാഭാരതി മലപ്പുറം ജില്ലാ പ്രസിഡന്റ് സത്യഭാമ യോഗം ഉദ്ഘാടനം ചെയ്തു. ഭാരതീയ അഭിഭാഷക പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.ലിഷ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 20 വർഷം പൂർത്തിയാക്കിയ അഭിഭാഷക ക്ലാർക്കുമാരെ ആദരിച്ചു. അഡ്വ.സുജ വിഷയവതരണം നടത്തി. അഡ്വ.അഞ്ജന, അഡ്വ.രമ്യ, അഡ്വ.റീന പ്രകാശ്, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ രോഷ്നി,സംസ്ഥാന സമിതി അംഗം അഡ്വ.കെ.എം.കൃഷ്ണ കുമാർ, ബി.ജെ.പി.ജില്ലാ ട്രഷറർ അഡ്വ.കെ.പി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.