ldf

പെരിന്തൽമണ്ണ: ഇടതുപക്ഷ ജനാധിപത്യമുന്നണി പെരിന്തൽമണ്ണ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പട്ടാമ്പി റോഡിൽ ചെറുകാട് കോർണറിന് സമീപത്ത് സി.പി.എം മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം.എ. അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി വി.വസീഫ്, വി.ശശികുമാർ, പി.പി.വാസുദേവൻ, സി.ദിവാകരൻ, ഹംസ പാലൂർ, ജോസ് പണ്ടാരപള്ളി, ജോസഫ് ചാണ്ടി, രാധാമോഹൻ, കെ.ശ്യാംപ്രസാദ് എന്നിവർ സംസാരിച്ചു. ഇ.രാജേഷ് സ്വാഗതവും എം.എം.മുസ്തഫ നന്ദിയും പറഞ്ഞു.