music

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ സി.യു.വിന്റെ ആഭിമുഖ്യത്തിൽ സംഗീത ക്ലബ് തുടങ്ങി. ഗായിക ആതിര കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടത്തിയ സംഗീത നിശയുടെ ഉദ്ഘാടനം പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ് നിർവഹിച്ചു. ചടങ്ങിൽ റേഡിയോ സി.യു. ഡയറക്ടർ ഡോ.ശ്രീകല മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഡോ. വി.എൽ. ലജിഷ്, എഴുത്തുകാരൻ ലിജീഷ് കുമാർ, റേഡിയോ സി.യു. പ്രോഗ്രാം എക്സിക്യൂട്ടീവ് സുജ, സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ ടി.സ്‌നേഹ, ഡി.എസ്.യു സെക്രട്ടറി നിയാസ്, സെക്ഷൻ ഓഫീസർ പി.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.