malayalam-

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ സഹകരണത്തോടെ ലോകവദനാരോഗ്യദിനാചരണവും ദന്താരോഗ്യബോധവത്ക്കരണവും ദന്തപരിശോധനയും നടത്തി. പരിപാടി മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. ഡോ. സുഭാഷ് കെ.മാധവൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. ദീപക് ജെ മാത്യു വദനാരോഗ്യദിന സന്ദേശം നൽകി. എൻ. എസ്. എസ് കോ -ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ , പ്രോഗ്രാം ഓഫീസർ ഡോ. വി. അരുൺ ബാബു എന്നിവർ ആശംസകൾ നേർന്നു. ഡോ. വിപിൻദാസ്, ഡോ. ഡെനിസ് പോൾ എന്നിവർ ബോധവത്ക്കരണ ക്ലാസ്സുകൾ നയിച്ചു. ഡോ.ഷമീഷ നന്ദി പറഞ്ഞു. തുടർന്ന് ദന്ത പരിശോധന ക്യാമ്പ് നടന്നു. നൂറ്റിരൂപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.