janasevana-kendram

വണ്ടൂർ: തിരുവാലി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലും സി.ഡി.എസ് ഓഫീസിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് വിവിധ ഓൺലൈൻ അപേക്ഷകൾ, ഫോട്ടോ സ്റ്റാറ്റ് തുടങ്ങിയ വിവിധ സേവനങ്ങൾ എന്നിവ കുറഞ്ഞ ചിലവിൽ, സേവനം ലഭ്യമാക്കുക എന്നതാണ് ജനസേവന കേന്ദ്രത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് കെ ഷീബ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചൈയർമാൻ പി.അഖിലേഷ്, ബ്ലോക്ക് മെമ്പർ സി.ശോഭന, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുജല, വാർഡ് മെമ്പർമാരായ കെ.ഷാനി, വി.എം.നിർമ്മല, സജീസ് അല്ലേക്കാടൻ, പഞ്ചായത്ത് സെക്രട്ടറി കെ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.