
ചങ്ങരംകുളം: കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് സപ്തതി എന്ന നാടകം അവതരിപ്പിച്ച പ്രദേശത്തെ നാടക കലാകാരന്മാരെ ക്ഷേത്രകമ്മറ്റി ആദരിച്ചു. നാടക രചയിതാവ് സോമൻ ചെമ്പ്രേത്ത്, സംവിധായകൻ ദിനേശ് തലാപ്പിൽ, സംഗീത സംവിധായകൻ ബാലൻ പള്ളിക്കര, അഭിനേതാക്കളായ നാരായണൻ കുട്ടി, ഗിരിജ സുരേഷ്, സതീഷ്, ഷാജി, ദിയ ലക്ഷ്മി,സുധീഷ്,മണികണ്ഠൻ എന്നിവരെയാണ് വേദിയിൽ ആദരിച്ചത്.