
കോട്ടക്കൽ: എടരിക്കോട് വാളക്കുളം അരീക്കൽ പൂഴിക്കുന്ന് പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് എടരിക്കോട് കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ് ഉദ്ഘാടനം ചെയ്തു. ഈ അടുത്ത കാലം വരെ തരിശായിക്കിടന്നിരുന്ന 25 ഏക്കറോളം വരുന്ന നെൽപ്പാടം സർക്കാർ സഹായത്തോടെ കൃഷിയോഗ്യമാക്കി മാറ്റിയാണ് മുണ്ടകൻ നെൽകൃഷി ചെയ്തത്.10 പേരടങ്ങുന്ന കർഷകത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഗ്രൂപ്പാണ് കൃഷിയിറക്കിയത്. ഗ്രൂപ്പിന് പലിശരഹിതലോൺ നൽകി സഹായിച്ചത് പുതുപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ആണ്.
അരീക്കൽ പൂഴിക്കുന്ന് പാടശേരത്തിന്റെ സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ, ട്രഷറർ മുജീബ് പാറാട്ട്, ബാങ്ക് സെക്രട്ടറി ടി.സഹദേവൻ, വിനീത ബാബു, കെ.ഹരിദാസൻ, കെ.ബാലകൃഷ്ണൻ, മുഹമ്മദലി, കെ.ചന്ദ്രൻ, ടി.ലീല, ഗംഗാധരൻ, പി.കരിയത്തി,കെ.കരിയത്തി, ശാരദ ഐലിപ്പാടൻ എന്നിവർ നേതൃത്വം നൽകി.