kkdkdk


കാ​ളി​കാ​വ്:​ ​സം​രം​ഭ​ക​രെ​ ​ല​ക്ഷ്യം​വ​ച്ച് ​കാ​ളി​കാ​വ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​നു​ ​കീ​ഴി​ൽ​ ​തു​ട​ങ്ങി​യ​ ​വ്യ​വ​സാ​യ​ ​കേ​ന്ദ്രം​ ​കാ​ടു​മൂ​ടി.​ ​ര​ണ്ടു​കോ​ടി​യോ​ളം​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച​ ​കേ​ന്ദ്ര​ത്തി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കാ​നോസം​രം​ഭ​ക​രെ​ ​ആ​ക​ർ​ഷി​ക്കാ​നോ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.
2017​-18​ ​വ​ർ​ഷ​ത്തി​ലാ​ണ്പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​യാ​തൊ​രു​വി​ധ​ ​മു​ന്നൊ​രു​ക്ക​മോ​ ​സാ​ദ്ധ്യ​താ​പ​ഠ​ന​മോ​ ​ന​ട​ത്താ​തെ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​തെ​ന്ന് ​ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
അ​രി​മ​ണ​ലി​ലെ​ ​കു​ന്നി​ൻ​പ്ര​ദേ​ശ​ത്തെ​ ​ര​ണ്ടേ​ക്ക​റും​ ​ഏ​ഴ് ​സെ​ന്റും​ ​വ​രു​ന്ന​ ​സ്ഥലമാ​ണ് ​ഒ​രു​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​വാ​ങ്ങി​യ​ത്.​ ​ഭൂ​മി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ശേ​ഷം​ ​സ്ഥ​ല​ത്തേ​ക്ക് ​വൈ​ദ്യു​തി​യെ​ത്തി​ച്ചു.​ ​വ​ലി​യൊ​രു​പ്ര​വേ​ശ​ന​ക​വാ​ട​വും​നി​ർ​മ്മി​ച്ചു.​ ​ജ​ല​സൗ​ക​ര്യവും ​ ​ലഭ്യമാ​യി​ട്ടി​ല്ല.​ ​ഇ​പ്പോ​ൾ​ ​കാ​ട് ​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ് ​പ​ദ്ധ​തി​ ​പ്ര​ദേ​ശം.​ ​ഇ​തു​വ​രേ​യും​ ​ഒ​രു​ ​വ്യ​വ​സാ​യി​യും​ ​ഇ​ങ്ങോ​ട്ട് ​തി​രി​ഞ്ഞ് ​നോ​ക്കി​യി​ട്ടി​ല്ല.
സ​ർ​ക്കാ​രി​ന്റെക​ർ​ശ​ന​ ​ഉ​പാ​ധി​ക​ളും​ ​സം​രം​ഭം​ ​തു​ട​ങ്ങാ​ൻ​ ​ത​ട​സ്സ​മാ​യ​താ​യി​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​
ഹൈ​വേ​യി​ൽ​ ​നി​ന്ന് ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​ ​ഭാ​ഗ​ത്ത് ​അ​ഞ്ച് ​ല​ക്ഷം​ ​മു​ട​ക്കി​ ​നി​ർ​മ്മി​ച്ച​ ​ഇ​രു​മ്പ് ​ഗേ​യ്റ്റ് ​പൊ​ളി​ച്ച് ​ആ​ക്രി​ ​വി​ല​ക്ക് ​വി​ൽ​ക്കേ​ണ്ടി​യും​ ​വ​ന്നു.

അഴിമതി
ആരോപണവും
വ്യ​വ​സാ​യ​ ​പാ​ർ​ക്കി​നു​ ​വേ​ണ്ടി​ ​വാ​ങ്ങി​യ​ ​സ്ഥ​ല​ത്തി​ന്റെ​ ​പേ​രി​ൽ​ ​വ​ൻ​ ​അ​ഴി​മ​തി​ ​ന​ട​ന്ന​താ​യി​ ​നേ​ര​ത്തെ​ ​ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.
പ്ര​ദേ​ശം​ ​പ​ദ്ധ​തി​ക്ക് ​അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ​തു​ട​ക്കം​ ​തൊ​ട്ടേ​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.​ ​
ഭൂ​മി​യി​ട​പാ​ടി​ൽ​ ​അ​ഴി​മ​തി​ ​ആ​രോ​പി​ച്ച് ​സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​ന്നി​രു​ന്നു.